ഇടുക്കി: കട്ടപ്പന നിർമലാസിറ്റിയിൽ നിയന്ത്രണം നഷ്ടമായ കാർ മറിഞ്ഞ് അപകടം, 2 പേർക്ക് പരിക്ക്
Idukki, Idukki | Sep 24, 2025 ഇടുക്കി ഭാഗത്തുനിന്നും എത്തിയ ടാറ്റ പഞ്ച് വാഹനമാണ് അപകടത്തില്‍പ്പെട്ടത്. റോഡിനു വശത്തെ രണ്ട് കലുങ്കുകള്‍ തകര്‍ത്തതിനുശേഷം വാഹനം മരത്തില്‍ തങ്ങിനിന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ടുപേരെ നിസാര പരിക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൂക്കുപാലം സ്വദേശി തകിടിയേല്‍ പി എസ് ബിജുകുമാര്‍, ആലപ്പുഴ സ്വദേശി നെടിയംപതാല് എം ഡി മജിമോന് എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണം എന്നതാണ് പ്രാഥമിക നിഗമനം.