ഇടുക്കി: ഭൂനിയമ ഭേദഗതി തട്ടിപ്പിനെതിരെ യുഡിഎഫ് കട്ടപ്പനയിൽ പ്രതിഷേധ സംഗമം നടത്തി, കൺവീനർ അടൂർ പ്രകാശ് ഉദ്ഘാടനം ചെയ്തു
Idukki, Idukki | Sep 20, 2025 കട്ടപ്പന സിഎസ്ഐ ഗാര്ഡന് ഓഡിറ്റോറിയത്തില്‍ വച്ചാണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. യുഡിഎഫ് ജില്ലാ ചെയര്മാന് ജോയ് വെട്ടിക്കുഴി അധ്യക്ഷനായിരുന്നു. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് സംഗമം ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ഭരണം നടത്തുന്ന ഇടതുപക്ഷ സര്‍ക്കാര്‍ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണെന്നും യുഡിഎഫ് അധികാരത്തില്‍ കടന്നുവരുമെന്നുള്ളതില് യാതൊരു സംശയമില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. തുടര്‍ന്ന് നിരവധി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കട്ടപ്പന നഗരത്തില്‍ പ്രകടനവും നടത്തി.