തിരൂര്‍: മീനടത്തൂർ റെയിൽവേ മേൽപ്പാലത്തിൽ ടയർ പൊട്ടി നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിൽ ഇടിച്ച് അപകടം, ആർക്കും പരിക്കില്ല
മീനടത്തൂർ റെയിൽവെ മേൽപ്പാലത്തിൽ ടയർ പൊട്ടി നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിൽ ഇടിച്ചു. ഗുരുവായൂരിൽ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന കോഴിക്കോട് സ്വദേശികൾ സഞ്ചരിച്ച കാറാണ് എതിരെ വരികയായിരുന്ന കാറിൽ ഇടിച്ചത്. എതിരെ വന്ന കാറിൽ താനൂർ സ്വദേശികളാണ് സഞ്ചരിച്ചിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തിനിടയാക്കിയ കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.