പൊന്നാനി: എരമംഗലം എ.എൽ.പി സ്കൂളിന്റെ ജനൽ ചില്ലുകൾ തകർന്ന നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെരുമ്പടപ്പ് പോലീസ് അന്വേഷണം തുടങ്ങി
എരമംഗലം എ.എൽ.പി. സ്കൂളിൻ്റെ ജനൽ ചില്ലുകൾ തകർന്ന നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെരുമ്പടപ്പ് പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം വൈകിട്ടാണ് ജനൽ ചില്ലകൾ തകർത്ത നിലയിൽ നാട്ടുകാർ കണ്ടത്. സാമൂഹ്യ ദ്രോഹികളാണ് അക്രമത്തിന് പുറകിലെന്നാണ് പ്രാഥമിക നിഗമനം. സ്കൂളിൻ്റ നാല് ക്ലാസ്റൂമുകളിലെ ചില്ലുകളാണ് തകർത്തിട്ടുള്ളത്. സ്കൂൾ അധികൃതർ നൽകിയ പരാതിയിലാണ് കേസ്സെടുത്തത്.