കളക്ടറേറ്റ് മാർച്ച് സംഘർഷവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ സെഷൻസ് കോടതി മാറ്റിവച്ചു. ആലപ്പുഴ സൗത്ത് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിൽ ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.