ഇടുക്കി: ഭൂനിയമ ചട്ടഭേദഗതി, പ്രതിപക്ഷ ആരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്ന് കർഷക സംഘം നേതാക്കൾ കട്ടപ്പന പ്രസ് ക്ലബ്ബിൽ പറഞ്ഞു
Idukki, Idukki | Sep 15, 2025 കോണ്‍ഗ്രസ് ചോദിച്ചുവാങ്ങിയ ഈ കര്‍ഷക വിരുദ്ധ വിധിയെ മറികടക്കാന്‍ വേണ്ടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ 2023 സെപ്റ്റംബര്‍ 14ന് ഭൂ നിയമ ഭേദഗതി ബില്‍ അവതരിപ്പിച്ച് പാസാക്കിയത്. പട്ടയ വ്യവസ്ഥകള്‍ അനുസരിച്ച് നിയമവിധേയമായി പണിതിട്ടുള്ള ഒരു വീടുകളെയും പുതിയ ചട്ടം ബാധിക്കുന്നില്ല. 1964ലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പണിതിട്ടുള്ള കെട്ടിടങ്ങള്‍ മാത്രമാണ് ക്രമവല്‍ക്കരിക്കേണ്ടി വരുന്നത്. ഒരിക്കലും നടക്കില്ലെന്ന് കരുതിയിരുന്ന കെട്ടിട നിര്‍മ്മാണങ്ങള്‍ക്കുള്ള നിയമ സാധൂകരണമാണ് ഇച്ഛാശക്തിയോടെ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നും നേതാക്കള്‍ പറഞ്ഞു.