തിരൂര്‍: ദേശീയപാത ചങ്കുവെട്ടിയിൽ നിയന്ത്രണംവിട്ട ലോറിയിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു
ദേശീയപാത ചങ്കുവെട്ടിയിൽ നിയന്ത്രണംവിട്ട ലോറിയിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. കുറ്റിപ്പുറം പുത്തൻവീട്ടിൽ ചന്ദ്രൻ (60)ആണ് മരിച്ചത്. ഉച്ചക്ക് ഒന്നേകാലോടെയാണ് അപകടം. പുത്തനത്താണി ഭാഗത്തുനിന്ന് വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് കെആർ ബേക്ക്സിന് മുന്നിലുണ്ടായിരുന്ന ഓട്ടോയിലും തൊട്ടടുത്ത് നിന്നിരുന്ന സെക്യൂരിറ്റി ജീവനക്കാരനെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.