സുൽത്താൻബത്തേരി: പുൽപ്പള്ളി പെരിക്കല്ലൂർ സംഭവം, ഒളിവിലുള്ള ഒന്നാം പ്രതിയെ പോലീസ് തിരയുന്നു
പെരിക്കല്ലൂർ കാനാട്ട് മലയിൽ തങ്കച്ചന്റെ വീട്ടിൽ സ്ഫോടക വസ്തുക്കളും കർണാടക നിർമ്മിത മദ്യവും കണ്ടെത്തിയ സംഭവത്തിൽ ഒന്നാം പ്രതിയായ പാടിച്ചിറയിൽ മാമ്പള്ളിയിൽ എം എസ് അനീഷിനെതിരെ പോലീസ് ലൂക്കോട്ട് നോട്ടീസ് പുറപ്പെടുവിച്ചു.സംഭവത്തിനുശേഷം ഒളിവിലാണ് ഇയാൾ ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബത്തേരി ഡിവൈഎസ്പിയുടെ നമ്പറായ 9497940930 എന്ന നമ്പറിലോ, പുൽപ്പള്ളി എസ് എച്ച് ഒ യുടെ നമ്പറായ 9497987201 എന്ന നമ്പറിലോ പുൽപ്പള്ളി പോലീസ് സ്റ്റേഷൻ നമ്പർ ആയ 04936 240 294 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പുൽപ്പള്ളി പോലീസ് അറിയിച്ചു