അടൂര്‍: വുമൺ ഫെസിലിറ്റേറ്റർ നിയമനത്തിൽ ഏഴംകുളം പഞ്ചായത്തിൽ സിപിഐ - സിപിഎം അംഗങ്ങൾ തമ്മിൽ തർക്കം;ദൃശ്യങ്ങൾ പുറത്ത്.
ഏഴംകുളം ഗ്രാമപഞ്ചായത്തിൽ സിപിഐ -സിപിഎം അംഗങ്ങൾ തമ്മിൽ വാക്കേറ്റം.പഞ്ചായത്തിലെ വുമൺ ഫെസിലിറ്റേറ്റർ നിയമനവുമായി ബന്ധപ്പെട്ടാണ് പഞ്ചായത്ത് കമ്മിറ്റിയിൽ രൂക്ഷമായ തർക്കം ഉണ്ടായത്.കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു.ഇതിനിടെ നിയമനങ്ങളിൽ അഴിമതി നടന്നിട്ടുണ്ടെന്നും അന്വേഷണം വേണമെന്നും കോൺഗ്രസും ബിജെപിയൂം ആവശ്യപ്പെട്ടു.പഞ്ചായത് യു ഡി എഫ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി.