കുന്നംകുളം: കുന്നംകുളം പോലീസ് കസ്റ്റഡി മർദ്ദനം, ജനകീയ പ്രതിഷേധ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം കുന്നംകുളത്ത് നടന്നു
കസ്റ്റഡി മർദ്ദനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പോലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ നടത്തുന്ന ജനകീയ പ്രതിഷേധ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം കുന്നംകുളത്ത് നടന്നു. കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു. സുജിത്തിനെ മർദ്ദിച്ച അഞ്ചംഗ പോലീസിലെ എസ് ഐ നൂഅമാനെ അൺ മാൻ എന്നാണ് വിളിക്കേണ്ടതെന്ന് സണ്ണി ജോസഫ് പറഞ്ഞു. സുജിത്തിനെ മർദ്ധിച്ച അഞ്ച് പോലീസുകാരെയും സർവ്വീസിൽ നിന്ന് പുറത്താക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറാകണം.