കണ്ണൂർ: പഴയങ്ങാടി വാദിഹുദ സ്കൂളിലേക്ക് ബി.ജെ.പി നടത്തിയ പ്രതിഷേധ മാർ ച്ചിൽ സംഘർഷം
Kannur, Kannur | Sep 16, 2025 വാദിഹൂദ സ്കൂൾ കയ്യടക്കി വെച്ചിരിക്കുന്ന മാടായി പ്പാറയിലെ ദേവസ്വത്തിന്റെയും , സർക്കാരിന്റെയും സ്ഥലം തിരിച്ചുപിടിക്കുക, സ്കൂൾ കേന്ദ്രീകരിച്ച് നടക്കുന്ന തീവ്രവാദ പ്രവർത്തനം അവസാനിപ്പി ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി ജെ പി കണ്ണൂർ ജില്ലാ നോർത്ത് കമ്മറ്റിയുടെ നേതൃത്വത്തി ൽ പഴയങ്ങാടി വാദിഹുദ സ്കൂൾ കോംപ്ലക്സിലേ ക്ക് പ്രതിഷേധ മാർച്ച് നടത്തി.ചൊവ്വാഴ്ച്ച പകൽ 12 ഓടെ നടന്ന മാർച്ച് പഴയങ്ങാടി പോലിസ് സ്റ്റേഷന് സമീപം വെച്ച് പയ്യന്നൂർ ഡിവൈഎസ്പി കെ വിനോദ് കുമാറിൻ്റെ നേതൃത്വത്തിലുള്ളവൻ പോലിസ് സംഘം തടഞ്ഞു. ഇത് വാക്ക് തർക്കത്തിനും ഉന്തും തള്ളിനും കാരണമായി.