ആലുവ: നാലുദിവസമായി നാട്ടുകാരെ ബുദ്ധിമുട്ടിച്ചുകൊണ്ട് നടന്നിരുന്ന അങ്കമാലിയിലെ സ്വകാര്യബസ് സമരം ഇന്ന് പിൻവലിച്ചു
നാലുദിവസമായി ജനങ്ങളെ ബുദ്ധിമുട്ടിച്ച് നടന്നുകൊണ്ടിരുന്ന അങ്കമാലിയിലെ സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു.ഇന്ന് ഉച്ചയ്ക്ക് 12.30 ന് ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്.അങ്കമാലി സിഐ ആണ് യോഗത്തിൽ അധ്യക്ഷത വഹിച്ചത്.ഒത്തുതീർപ്പ് വ്യവസ്ഥകളുടെ ഭാഗമായി തൊഴിലാളികൾക്ക് നിലവിലെ ദിവസവേതനത്തിൽ 350 രൂപയുടെ വർദ്ധനവ് വരുത്തി. രണ്ടു വർഷത്തേക്കാണ് പുതിയ കരാർഏർപ്പെടുത്തിയിരിക്കുന്നത്.സമരം നാലുദിവസം എത്തിയതോടെ ജനങ്ങൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചത്