കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമൽജ്യോതി കോളജിന് സമീപം ബൊലേറോ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്
കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ ഇന്നലെ അർധരാത്രിയിലാണ് അപകടം നടന്നത്. ഇന്ന് രാവിലെ 11 മണിയോടെയും ബൈക്ക് ചിന്നിഭിന്നമായ നിലയിൽ ഇവിടെ കിടക്കുന്ന സ്ഥിതിയാണ്. കാഞ്ഞിരപ്പള്ളി തോട്ടത്തിൽ മെഡിക്കൽ സ്റ്റോർ ജീവനക്കാരനായ അക്ബറിനാണ് പരിക്കേറ്റത്.