കണയന്നൂർ: കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ കണ്ടെത്തി.എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത രാജേഷ് എന്ന തടവുകാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് പുലർച്ചെ രാജേഷിനെ സെല്ലിനുള്ളിൽ അനക്കമില്ലാതെ കണ്ടെത്തുകയായിരുന്നു.ഉടൻതന്നെ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.എങ്ങനെയാണ് മരണം സംഭവിച്ചത് എന്നത് വ്യക്തമായിട്ടില്ല.പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.