കണ്ണൂർ: സർക്കാരിനോട് ഏറ്റുമുട്ടാൻ കോർപറേഷൻ,അർബൻ കോൺക്ലേവിന് പണം നൽകില്ലെന്ന് കൗൺസിൽ യോഗം
Kannur, Kannur | Sep 17, 2025 കൊച്ചിയിൽ കഴിഞ്ഞ ദിവസം നടന്ന കേരള അർബൻ കോൺക്ലേവ് നടത്തിപ്പിലേക്കായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട 20 ലക്ഷം രൂപ നൽകേണ്ടതില്ലെന്ന് കോർപറേഷൻ കൗൺസിൽ യോഗം. ബുധനാഴ്ച്ച പകൽ 11 മുതൽ നടന്ന യോഗ ത്തിലാണ് സർക്കാരിനെ ചൊടിപ്പിക്കുന്ന തീരുമാനം എടുത്തത്. കോർപ്പറേഷൻ ആവശ്യപ്പെടുന്ന അടി സ്ഥാന സൗകര്യങ്ങൾ അനുവദിക്കാൻ സർക്കാർ തയാറല്ല. പല തദ്ദേശ സ്ഥാപനങ്ങൾക്കും വിവിധ പദ്ധതികളെ പറ്റി പഠിക്കുന്നതിന് പഠനയാത്രകൾ നടത്തുന്നതിന് സർക്കാർ ചെലവ് സഹിതം അനുമ തി നൽകുമ്പോൾ കണ്ണൂർ കോർപ്പറേഷൻ കൗൺ സിലർമാർക്ക് മാത്രം പഠനയാത്രക്ക് വേണ്ടി അനുമ തി നൽകുന്നില്ല.