മുകുന്ദപുരം: ഇരിങ്ങാലക്കുട പുതംകുളം മൈതാനിയിൽ നിന്ന് ബസ് സ്റ്റാൻഡിലേയ്ക്ക് റൂട്ട് മാർച്ച് നടത്തി.
ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ക്രമസമാധാന പാലനത്തിനായി നിയോഗിച്ചിട്ടുള്ള കേന്ദ്ര സേനയുടെയും ലോക്കല്‍ പോലീസിന്റെയും നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച് നടത്തി. ഇരിങ്ങാലക്കുട പൂതംകുളം മൈതാനിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഠാണ വഴി ബസ് സ്റ്റാന്റില്‍ സമാപിച്ചു. സി.ആര്‍.പി.എഫ്. ഇന്‍സ്പക്ടര്‍ ഉപേന്ദ്ര സിംഗ്, ഇരിങ്ങാലക്കുട എസ്.എച്ച്.ഒ. മനോജ് കെ. ഗോപി, എസ്.ഐ. അജാസുദ്ദിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റൂട്ട്മാര്‍ച്ച്.