അടൂര്‍: SNDP യോഗം അടൂർ യൂണിയൻ നേതൃ സംഗമം അടൂരിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘടനം ചെയ്തു.
എസ്.എൻ.ഡി പി യോഗം അടൂർ യൂണിയൻ നേതൃ സംഗമം എസ്.എൻ.ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘടനം ചെയ്തു.അടൂർ ഗീതം കൺവെൻഷൻ സെന്ററിൽ നടന്ന സംഗമത്തിൽ യുണിയന് കീഴിലെ 66 ശാഖ യോഗങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം പ്രതിനിധികൾ പങ്കെടുത്തു.ശാഖാകളുടെ ഭാരവാഹികൾ,കുടുംബ യുണിറ്റ് ഭാരവാഹികൾ എന്നിവരുൾപ്പെടുന്ന ശാഖ നേതൃ സംഗമമാണ് നടന്നത്.എസ്.എൻ.ഡി പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് സന്ദേശം നൽകി.