ഇടുക്കി: കർഷക മോർച്ച ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി കട്ടപ്പനയിൽ വായ് മൂടി കെട്ടി നിൽപ്പ് സമരം സംഘടിപ്പിച്ചു
Idukki, Idukki | Nov 1, 2025 പിണറായി വിജയന് സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയത്തിനെതിരെയും, അതീവ ദാരിദ്രമുക്ത കേരളം എന്ന ജനദ്രോഹ നടപടിക്കെതിരെയും, വര്‍ദ്ധിച്ചു വരുന്ന വന്യജീവി ആക്രമണത്തില്‍ നൂറില്‍ അധികം കര്‍ഷകര്‍ക്ക് ജീവന് നഷ്ടപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്ത സര്‍ക്കാരിനെതിരെയുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പഴയ ബസ്റ്റാന്‍ഡ് പരിസരത്തുനിന്നും ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി ഗാന്ധി സ്ക്വയറില്‍ സമാപിച്ചു. ബിജെപി സൗത്ത് ജില്ലാ പ്രസിഡണ്ട് വി സി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന് മുഖ്യ പ്രഭാഷണം നടത്തി.