തിരുവനന്തപുരം: കാരയ്ക്കാമണ്ഡപം മേലാംകോട് കരുമം റോഡിൻ്റെ നവീകരണ പ്രവർത്തികൾ മന്ത്രി വി ശിവൻകുട്ടി വിലയിരുത്തി
കാരയ്ക്കാമണ്ഡപം മേലാംകോട് കരുമം റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി മന്ത്രി വി ശിവൻകുട്ടി.ഇന്ന് ഉച്ചക്കാണ് മന്ത്രി സ്ഥലത്ത് നേരിട്ട് എത്തി നവീകര പ്രവർത്തികൾ വിലയിരുത്തിയത്. നാലു കോടി രൂപ ചിലവഴി ച്ചാണ് റോഡ് നവീകരിക്കുന്നത്. പദ്ധതി ഒക്ടോബർ അവസാനത്തോടെ പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.