തിരുവനന്തപുരം: മാലാഖ കുട്ടികൾക്ക് തൈക്കാട് ശിശുക്ഷേമ സമിതിയിൽ കാത്കുത്ത് ഉത്സവം
സംസ്ഥാന ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്ക് കാത്കുത്ത് ഉത്സവം. വീട്- ബാലീകാ മന്ദിരം, ശിശുപരിചരണ കേന്ദ്രം എന്നിവടങ്ങളിൽ നിന്ന് മൂന്നര വയസുള്ള ശിവാനിയും നൻമയും ഗ്ലോറിയും മുതൽ എട്ടുവയസു വരെയുള്ള അഭികാമിയും അതിഥിയും ഉൾപ്പെടെ പതിനെട്ട് പെൺകുരുന്നുകൾക്കാണ് ഇന്ന് വൈകിട്ട് സമിതി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കാത്കുത്തി കമ്മലിട്ടത്.നറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപിയുടെ മടിയിലിരുത്തി യായിരുന്നു കാത്കുത്ത്.