കൊയിലാണ്ടി: കടൽഭിത്തിക്ക് ഇടയിൽ കുടുങ്ങിയ നിലയിൽ മൃതദേഹം, കോട്ടക്കൽ അഴിമുഖത്ത് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി
ശക്തമായ കാറ്റിലും കടൽക്ഷോഭത്തിലും പെട്ട് മത്സ്യബന്ധനത്തിനായി പോയ ചെറുതോണി മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വടകര പുറങ്കര മുക്രി വളപ്പിൽ സുബൈർ 65 മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് മൃതദേഹം കണ്ടെത്തിയത് ശ്രീകൃഷ്ണ ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് കടൽഭിത്തിക്ക് ഇടയിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത് ഇന്നലെ രാത്രി 11 20 ആയിരുന്നു അപകടം