തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ലക്ഷ്യം വികസിത ഭാരതമാണെന്ന് ജോർജ് കുര്യൻ മാരാർജി ഭവനിൽ പറഞ്ഞു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം വികസിത ഭാരതമാണെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. ഇന്ന് വൈകിട്ട്തമ്പാനൂരിലെ മാരാർജി ഭവനിൽ ബിജെപിയുടെ മീറ്റ് ദ ലീഡർ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വികസിത ഭാരതം സൃഷ്ടിക്കുക എന്നത് നരേന്ദ്രമോദിയെ സംബന്ധിച്ച് ഒരു ദൈവിക പദ്ധതിയാണ്. കഴിഞ്ഞ 11 വർഷമായി വികസിത കേരളത്തിനായുള്ള വികസന പ്രവർത്തനങ്ങൾ നരേന്ദ്രമോദിയിലൂടെയാണ് സാധ്യമായത്.