അടൂര്‍: സുജിത്തിനെ മർദ്ധിച്ച പോലീസുകാരെ ന്യായീകരി ക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്:കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അടൂരിൽ പറഞ്ഞു
കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുജിത്തിനെ മർദ്ധിച്ച പോലീസുകാരെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ സണ്ണി ജോസഫ് പറഞ്ഞു.സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങൾക്കെതിരെ കോൺഗ്രസ് അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ കെ എസ് ആർ ടി സി ജംഗ്ഷനിൽ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സുജിത്തിനെ ക്രൂരമായി മർദ്ധിച്ച പോലീസുകാരെ അവർക്ക് സൗകര്യപ്രദമായ സ്ഥലത്തേക്ക് സ്ഥലം മാറ്റുകയായിരുന്നു അവർക്ക് നൽകിയ ശിക്ഷയെന്നും അദ്ദേഹം പറഞ്ഞു.