ചാവക്കാട്: എങ്ങണ്ടിയൂരിൽ മദ്യപിച്ചെത്തിയ മകൻ തള്ളിയിട്ടു, തല ചുവരിലിടിച്ച് അച്ചൻ മരിച്ചു
ഏങ്ങണ്ടിയൂർ മണപ്പാട് മോങ്ങാടി വീട്ടിൽ71 വയസുള്ള രാമുവാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് 35 വയസുള്ള മകൻ രാഗേഷ് മദ്യലഹരിയിൽ രാമുവു തള്ളിയിട്ടത്. ഇതോടെ രാമുവിൻ്റെ തല ചുമരിലിടിച്ചു. ഗുരുതര പരിക്കേറ്റ രാമുവിനെആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണ സംഭവിച്ചു. സംഭവ സമയം പ്രതിയായ രാഗേഷും രാമുവും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രാമുവിന്റെ ഭാര്യ ശകുന്തള കഴിഞ്ഞ മൂന്ന് ദിവസമായി ചാവക്കാട് മുത്തമ്മാവിലുള്ള ബന്ധുവിന്റെ വീട്ടിലായിരുന്നു.