തിരുവല്ല: സഹോദയ കലോൽസവം കുറ്റപ്പുഴ ബിലിവേഴ്സ് ചർച്ച് റസിഡൻഷ്യൽ സ്കൂളിൽ ആരംഭിച്ചു
പത്തനംതിട്ട: പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ സി.ബി.എസ്. സി സ്കൂളുകളുടെ കൂട്ടായ്മയായ സെൻട്രൽ ട്രാവൻകൂർ സഹോദയ കോംപ്ലക്സ് കലോത്സവം ആരംഭിച്ചു. ചോയിസ് സ്കൂൾ മാന്താനം, ബിലീവേഴ്സ് ചർച്ച് റസിഡൻഷ്യൽ സ്കൂൾ കുറ്റപ്പുഴ എന്നിവിടങ്ങളിലായി നടക്കും . രണ്ട് സ്കൂളിലുമായി തയ്യാറാക്കിയിരിക്കുന്ന നാല് പ്രധാന വേദികളിലും 19 ഉപവേദികളിലുമാണ് മൽസരങ്ങൾ നടക്കുന്നത് . 54 വിദ്യാലയങ്ങളിൽ നിന്നും 4938 വിദ്യാർത്ഥികൾ പങ്കെടുക്കുന്നു. കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലസ് ജനറൽ സെക്രട്ടറി ഡോ. ദീപ ചന്ദ്രൻ ഉദ്ഘാടനം ചെയ്യതു.