അടൂര്‍: പന്തളം ശബരിമല സംരക്ഷണ സംഗമത്തിലെ വിദ്വേഷ പ്രസംഗം;ശാന്താനന്ദ മഹർഷിക്കെതിരെ പന്തളം പൊലീസ് കേസെടുത്തു.
ശബരിമല കർമ്മ സമ്മതിയുടെ നേതൃത്വത്തിൽ പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമത്തിൽ വിദ്വേഷ പരാമർശം നടത്തിയ ചെങ്കോട്ടുകോണം ശ്രീരാമദാസ മിഷൻ അദ്ധ്യക്ഷൻ ശാന്താനന്ദ മഹർഷിയ്ക്കെതിരെ പന്തളം പൊലീസ് കേസെടുത്തു. പന്തളത്തു നടന്ന ശബരിമല സംരക്ഷണ സംഗമത്തിലെ പ്രസംഗത്തില്‍ വാവരെ അധിക്ഷേപിച്ചുവെന്നും ആക്രമണകാരിയായി ചിത്രീകരിച്ചെന്നുമുള്ള കോണ്‍ഗ്രസ് വക്താവ് അഡ്വ അനൂപ് വി ആർ നൽകിയ പരാതിയിലാണ് കേസെടുതിരിക്കുന്നത്.