ഹൊസ്ദുർഗ്: നീലേശ്വരത്ത് നിന്നും രണ്ടുവർഷംമുമ്പ് കാണാതായ ഗൃഹനാഥനെ പട്ടാമ്പിയിൽ കണ്ടെത്തി
നീലേശ്വരം രണ്ടുവർഷം മുമ്പ് കാണാതായ ഗൃഹനാഥനെ പട്ടാമ്പിയിൽ വെച്ച് കണ്ടെത്തി.2023 ഏപ്രിൽ മാസത്തിൽ ജോലിക്ക് പോകുന്നുവെന്നും പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ ചാളക്കടവിലെ പുലിക്കോടൻ വീട്ടിൽ ബാലനെയാണ് 60 ഞായറാഴ്ച പട്ടാമ്പിയിൽ വെച്ച് പട്ടാമ്പി പോലീസ് കണ്ടെത്തിയത്.തിങ്കളാഴ്ച വൈകുന്നേരത്തോടെ നിലേശ്വരത്ത് എത്തിച്ച ബാലനെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി