തൊടുപുഴ: ചീനിക്കുഴിയിൽ മകനെയും കുടുംബത്തെയും തീ കൊളുത്തി കൊലപ്പെടുത്തിയ പ്രതി കുറ്റക്കാരനെന്ന് മുട്ടം കോടതി, ശിക്ഷ 30ന്
2022 മാര്‍ച്ച് 19ന് പുലര്‍ച്ചെയാണ് ഹമീദ് അരുംകൊല നടത്തിയത്. മകന് മുഹമ്മദ് ഫൈസല്‍, മകന്റെ ഭാര്യ ഷീബ, പെണ്മക്കളായ മെഹ്റിന്, അസ്ന എന്നിവരെ ജനല്‍ വഴി കിടപ്പുമുറിയിലേക്ക് പെട്രോള്‍ നിറച്ച കുപ്പിയെറിഞ്ഞ് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതി ആസൂത്രിതമായി നടത്തിയ കൊലപാതകമായിരുന്നെന്നും നിസഹായരായവരെയാണ് പ്രതി ജീവനോടെ കത്തിച്ചതെന്നും പ്രോസിക്യൂഷന് കോടതില്‍ ചൂണ്ടിക്കാട്ടി. ശിക്ഷക്ക് പ്രായം പരിഗണിക്കരുതെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.