കുന്നത്തൂർ: സമീപ വീട്ടിൽ കല്യാണത്തിന് പോയ പതാരം സ്വദേശിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ ശൂരനാട് പോലീസിൽ പരാതി നൽകി
പതാരം കിടങ്ങയം നോർത്ത് കാരക്കാട്ട് വീട്ടിൽ 56 വയസ്സുള്ള സലീമിനെയാണ് കാണാതായത്. ഇന്നലെ രാത്രിയിൽ വീട്ടിൽ നിന്നും സമീപ വീട്ടിലെ കല്യാണത്തിന് പോയതാണ് ഇദ്ദേഹം. തിരിച്ചെത്താത്തതിന് തുടർന്ന് ബന്ധുക്കൾ ഇന്ന് ശൂരനാട് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ശൂരനാട് പോലീസ് സ്റ്റേഷനിലോ, അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.