തിരൂര്‍: ഭൂട്ടാൻ വാഹന കടത്തിൽ കോട്ടക്കൽ വെട്ടിച്ചിറയിലെ കാർ ഷോറൂമിൽ കസ്റ്റംസിന്റെ പരിശോധന
ഭൂട്ടാൻ വാഹന കടത്തിൽ മലപ്പുറത്തും കസ്റ്റംസിന്റെ പരിശോധന മലപ്പുറം കോട്ടക്കൽ വെട്ടിച്ചിറ ഭാഗത്താണ് പരിശോധന നടക്കുന്നത് രാവിലെ തുടങ്ങിയ പരിശോധനയാണ് ഇപ്പോഴും തുടരുന്നത്, വെട്ടിച്ചിറയിൽ ആഡംബര വാഹന ഷോറൂമിലാണ് പരിശോധന നടക്കുന്നത്, വെട്ടിച്ചിറ യിലെ ഫ്ലൈ വീൽസ് ഇന്ത്യ എന്ന പ്രീമിയം കാർ ഷോറൂമിലാണ് കോഴിക്കോട് നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. തങ്ങൾ ഒരുതരത്തിലുള്ള നിയമലംഘനവും നടത്തിയിട്ടില്ലന്നാണ് സ്ഥാപന ഉടമകൾ പറയുന്നത്.