അമ്പലപ്പുഴ: ചന്തിരൂരിൽ ബൈക്കിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോൺഗ്രസ് നേതാവ് മരിച്ചു
ദേശീയപാത ചന്തിരൂരിൽ ബൈക്കിനു പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോൺഗ്രസ് നേതാവ് മരിച്ചു. കോടംതുരുത്ത് പഞ്ചായത്ത് 10-ാം വാർഡ് തെക്കേ മണലിൽ പി.ശശിധരൻ (60) ആണ് മരിച്ചത്. ഏപ്രിൽ ഒന്നാം തീയ്യതി വൈകിട്ട് ആയിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കേ മരണം സംഭവിക്കുക ആയിരുന്നു .