കുന്നത്തുനാട്: പെരുമ്പാവൂരിൽ വച്ച് KSRTC ബസ്സിൽ തലകറങ്ങി വീണ യാത്രക്കാരിയെ ബെസ്റ്റ് ജീവനക്കാർ ആശുപത്രിയിൽ എത്തിച്ചു
ബസിൽ വച്ച് ശാരീരിക ബുദ്ധിമുട്ടുണ്ടായ യാത്രക്കാരെ അതേ ബസ്സിൽ ആശുപത്രിയിൽ എത്തിച്ച കെഎസ്ആർടിസി ജീവനക്കാർ.തൃശ്ശൂരിൽ നിന്ന് പാലായിലേക്ക് പോയ ബസ്സിൽ ഇന്ന് രാവിലെ 11 45 ന് ആണ് സംഭവം. കാലടിയിൽ നിന്ന് ബസിൽ കയറിയ കാഞ്ഞൂർ സ്വദേശിനി ബസ്സിൽ തലകറങ്ങി വീണു. ഇവരുടെ നെറ്റി വാതിലിൽ ഇടിച്ച് ചെറിയ പരിക്കേറ്റു. ഉടൻതന്നെ പരിക്കേറ്റ സ്ത്രീയെ അതെ ബസ്സിൽ പെരുമ്പാവൂരിലെ സാൻജോ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഇവരുടെ നില തൃപ്തികരം എന്ന് ആശുപത്രി അധികൃതർ പറഞ്ഞു.