തിരുവനന്തപുരം: തെരുവ് നായ കുറുകെ ചാടി, കടയ്ക്കാവൂരൂൽ നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു
തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു.അഞ്ച് തെങ്ങ് മാമ്പള്ളിയിൽ ഇറാത്ത് പടിഞ്ഞാറു വീട്ടിൽ സഖി (11) മരിച്ചത്. ഉച്ചയോടെ പി.റ്റി.എ മീറ്റിങ്ങ് കഴിഞ്ഞ് സഖിയുടെ അച്ഛൻ ഓടിച്ചിരുന്ന ഓട്ടയിൽ അമ്മയോടൊപ്പം പോകവേ കടയ്ക്കാവൂർ കാനറാ ബാങ്ക് സമീപം നായ കുറുക്ക് ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോമറിഞ്ഞ് ഗുരുതരമായ പരിക്ക് പറ്റിയ വിദ്യാർത്ഥിയെ മെഡിക്കൽ കോളേജ് കൊണ്ടുപോകുന്ന വഴിക്കാണ് മരിച്ചത്.