പറവൂർ: പറവൂർ ബീവറേജിലെ മോഷണം പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി
പറവൂരിൽ ബീവറേജ് ഷോപ്പ് കുത്തിത്തുടർന്ന് മോഷ് നടത്തിയ കേസിലെ പ്രതികളെ ഇന്ന് തെളിവെടുപ്പിന് എത്തിച്ചു. വിവിധ ബ്രാൻഡുകളിൽ ഉള്ള ഒരു കെയ്സ് മദ്യം മോഷ്ടിച്ച കേസിലാണ് നാലുവരികളെ പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കുന്നതിന് മുൻപാണ് പ്രതികളെ സംഭവസ്ഥലത്ത് ഇന്ന് ഉച്ചയ്ക്ക് 12 30ന് എത്തിച്ച തെളിവെടുപ്പ് നടത്തിയത്.പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെയാണ് മോഷണം നടത്തിയത്.വിൽപ്പനയ്ക്കായി പ്രതികൾ സൂക്ഷിച്ചിരുന്ന മദ്യവും പോലീസ് പിടിച്ചെടുത്തു.