ചെങ്ങന്നൂർ: ചെന്നിത്തലയിൽ കൃസ്ത്യൻ ചർച്ചിൻ്റെ കൈവരികൾ തകർത്ത കേസിൽ 2 പേർ അറസ്റ്റിൽ
ചെന്നിത്തല മട്ടയ്ക്കൽ ഇളംപാട്ട് മോബിൻ 26 , ജോൺ വർഗീസ് 50 എന്നിവരെയാണ് മാന്നാർ പോലീസ് അറസ്റ്റു ചെയ്തത്. ചെന്നിത്തല സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയ്ക്ക് സമീപത്തെ സെമിത്തേരിയുടെ കൈവരികളായിരുന്നു തകർത്തത്.