തിരൂര്‍: തിരൂരിൽ പെരുവഴിയമ്പലം പൂക്ക ഭാഗത്തു റെയിൽവേ ട്രാക്കിനോട് ചേർന്ന് അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
തിരൂരിൽ അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി,പെരുവഴിയമ്പലം പൂക്ക ഭാഗത്തു 625/4 A പോസ്റ്റിനു സമീപം റെയിൽവേ ട്രാക്കിനോട് ചേർന്നാണ് ഒരാളെ ട്രെയിൻ തട്ടി മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.മരണപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തിരൂർ ഭാഗത്ത് ഉള്ള ആളല്ല എന്നാണ് പോലീസ് നൽകുന്നത് വിവരം, ഇന്ന് രാവിലെ 11 മണിക്കാണ് നാട്ടുകാർ മൃതദേഹം കാണുന്നത്, തുടർന്ന് റെയിൽവേ പോലീസിലും തിരൂർ പോലീസിലും വിവരമറിയിക്കുകയായിരുന്നു,