പീരുമേട്: ഏലപ്പാറ ചിന്നാറിൽ നിയന്ത്രണം നഷ്ടമായ കെഎസ്ആർടിസി ബസ് മൺതിട്ടയിൽ ഇടിച്ച് അപകടം, 9 പേർക്ക് പരിക്ക്
കട്ടപ്പന കുട്ടിക്കാനം സംസ്ഥാന പാതയിലാണ് അപകടം നടന്നത്. കോട്ടയത്തുനിന്ന് വാഗമണ്‍ ഏലപ്പാറ കട്ടപ്പന വഴി തേനിയിലേയ്ക്കുള്ള പോയ ബസാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ യാത്രക്കാരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് സാരമുള്ളതല്ല. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.