തിരുവനന്തപുരം: വെള്ളാർ വാർഡിലെ കുടിവെള്ളക്ഷാമം,വണ്ടിത്തടം വാട്ടർ അതോറിട്ടി ഓഫീസ് ഉപരോധിച്ചു
കുടിവെള്ളത്തിനായി ഉപരോധം:വെള്ളാർ വാർഡിലെ വിവിധ പ്രദേശങ്ങളിലെ വെള്ളാർ വാർഡിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാർഡ് കൗൺസിലർ പനത്തുറ പി. ബൈജു നേതൃത്വത്തിൽ വണ്ടിത്തടം വാട്ടർ അതോറിട്ടി ഓഫീസിൽ ഇന്ന് രാവിലെ ഉപരോധസമരം നടത്തി. തുടർന്ന് എ.ഇ യുമായി ചർച്ച നടത്തി. തുടർന്ന് വാർഡിലെ മുഴുവൻ വാൽവുകളും പരിശോധിച്ചു. വാഴമുട്ടം ചെന്തിലാക്കരി, പീപ്പാറ പ്രദേശത്തെ പെെപ്പ് ലെയിൻ വെട്ടി പരിശോധന നടത്തി. ലെയിനിലെ അടവ് പരിഹരിക്കാൻ പുതിയ ലൈയനിൽ കൂടി ഇൻ്റർകണക്ഷൻ നടത്തി പരിഹരിക്കുന്നതിന് പണി ആരംഭിച്ചു.