കായംകുളം ബിവറേജസ് ഔട്ട്ലെറ്റിൽ അതിക്രമം. പ്രതി അറസ്റ്റിൽ. കായംകുളം കുന്നത്താലുംമൂട്ടിൽ പ്രവർത്തിക്കുന്ന ബിവറേജസിൽ കയറി ഡെലിവറി കൗണ്ടറിലെ സ്റ്റാഫിനെ അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിലാണ് കീരിക്കാട് മലമേൽഭാഗം കളക്കാട്ട് വീട്ടിൽ റിയാസ് (36) പോലീസിൻ്റെ പിടിയിലായത്.