തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സ പിഴവ്, കടുത്ത നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി നിയമസഭയിൽ അറിയിച്ചു
ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവ് സമ്മതിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഡോക്ടറിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നും റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കർശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഇന്ന് രാവിലെ നിയമസഭയിൽ അറിയിച്ചു. ശസ്ത്രക്രിയ പിഴവ് വിഷയം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സബ്മിഷനായി ചൂണ്ടിക്കാട്ടുകയായിരുന്നു. രണ്ടര വർഷം മുമ്പ് നടന്ന ശസ്ത്രക്രിയയിലാണ് സുമയ്യയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയത്.ചികിത്സ പിഴവ് ഗൗരവമായി കാണുന്നു. വീഴ്ചയുള്ള കേസുകളിൽ കർശന നടപടികൾ സ്വീകരിക്കും.