പട്ടാമ്പി: ബാറിൽ വച്ച് യുവാവിൻറെ മൂക്കിടിച്ച് തകർത്തു, രണ്ടുപേർ ചാലിശ്ശേരി പോലീസിൻ്റെ പിടിയിൽ
ബാറിൽ വച്ച് യുവാവിൻറെ മൂക്കിടിച്ച് തകർത്ത കേസിൽ രണ്ടുപേരെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ വരവൂർ സ്വദേശികളായ ബജീഷ്, നസറുദ്ദീൻ എന്നിവരാണ് പിടിയിലായത്. ഈ മാസം അഞ്ചിന് ആറങ്ങോട്ടുകരയിലെ ബാറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യുവാവിനെ പ്രതികൾ ചേർന്ന് തടഞ്ഞുനിർത്തുകയും ഭീഷണിപ്പെടുത്തുകയും ആയുധം കൊണ്ട് മൂക്കിൽ ഇടിക്കുകയും ആയിരുന്നു. ഗുരുതര പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. യുവാവിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.