തിരൂര്‍: മോഷണം പോയ ബൈക്കുമായി ബംഗളൂരു സ്വദേശിയെ വളാഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തു
മോഷണം പോയ ബൈക്കുമായി ബംഗളൂരു സ്വദേശിയെ വളാഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തു. ആതവനാട് അമ്പലപ്പറമ്പിൽനിന്ന് മോട്ടോർ ബൈക്ക് മോഷണം പോയിരുന്നു. വാഹന ഉടമ നൽകിയ പരാതിയെ തുടർന്ന് പൊലിസ് അന്വേഷണം നടത്തുന്നതിനിടെ വളാഞ്ചേരി കുറ്റിപ്പുറം റോഡിലുള്ള സ്കൂൾ പരിസരത്ത് നിന്നാണ് ബൈക്ക് സഹിതം പ്രതിയെ പിടികൂടിയത്. മുന്നിലും പിന്നിലും രണ്ട് തരം നമ്പറുപയോഗിച്ച് ബൈക്കോടിച്ചിരുന്ന തബ്റേഷിനെയാണ് പിടികൂടിയത്.