തൊടുപുഴ: തെറ്റായ ദിശയിൽ കാറോടിച്ചത് ചോദ്യം ചെയ്ത ലോറി ഡ്രൈവർക്ക് മർദനം, പ്രതികൾക്കായി തൊടുപുഴ പോലീസ് അന്വേഷണം തുടങ്ങി
തൊടുപുഴയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. മുതലക്കോടം സ്വദേശി വിഷ്ണുവിനെയാണ് കാറിലുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചത്. ഇരുമ്പ് കമ്പി കൊണ്ടുളള ആക്രമണത്തില്‍ വിഷ്ണുവിന് തലയ്ക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തൊടുപുഴ പൊലീസ് പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി.