ആലുവ: അങ്കമാലി മഞ്ഞപ്രയിൽ മധ്യവയനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
അങ്കമാലി മഞ്ഞപ്രയിൽ മധ്യവയസ്കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.മഞ്ഞപ്ര തവളപ്പാറ സ്വദേശി ബിജു പാപ്പച്ചൻ എന്ന 50 വയസ്സുകാരനെയാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തോടിനു സമീപത്തുനിന്ന് ഇയാൾ സഞ്ചരിച്ചത് എന്ന് സംശയിക്കുന്ന ബൈക്കും കണ്ടെത്തിയിട്ടുണ്ട്.എങ്ങനെയാണ് ബിജു തോട്ടിൽ എത്തിയത് എന്നത് അന്വേഷിക്കും എന്ന് കാലടി സിഐ പറഞ്ഞു.നാട്ടുകാർ വിവരം അറിയിച്ചതോടെയാണ് പോലീസ് സ്ഥലത്തെത്തിയത്.