പറവൂർ: പറവൂരിൽ അമിതവേഗത്തിൽ എത്തിയ ടോറസ് ഇടിച്ച് യുവാവ് മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പുറത്തുവന്നു
പറവൂരിൽ ഇന്നലെ പുലർച്ചെ പാൽ സൊസൈറ്റി ജീവനക്കാരനെ അമിതവേഗത്തിൽ എത്തിയ ടോറസ് ലോറി ഇടിച്ച് കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.ചെറായി സ്വദേശി അജയകുമാർ ആയിരുന്നു അപകടത്തിൽ കൊല്ലപ്പെട്ടത്.അമിതവേഗത്തിൽ തെറ്റായ ദിശയിൽ എത്തിയ ലോറി ജോലിക്ക് പോവുകയായിരുന്ന അജയകുമാർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.അപകടം ഉണ്ടാക്കിയ ശേഷം അജയകുമാറിനെ 150 മീറ്റർ ദൂരത്തേക്ക് വലിച്ചുകൊണ്ടുയാണ് ലോറി നിർത്തിയത്.