കണ്ണൂർ: രാമന്തളി ഏറന്‍ പുഴയില്‍ ജല സുരക്ഷാ ക്യാമ്പയ്ന് സമാപിച്ചു, ടി.ഐ മധുസൂദനൻ MLA ഉദ്ഘാടനം ചെയ്തു
Kannur, Kannur | Sep 14, 2025 ഏഴ് ഘട്ടങ്ങളിലായി കവ്വായി കായലിന്റെ ഭാഗമായ രാമന്തളി ഏറന്‍ പുഴയില്‍ ചാള്സണ് സ്വിമ്മിംങ്ങ് അക്കാഡമി ഏഴിമല എകെജി സ്മാരക കലാകായിക വേദിയുടെ സഹകരണത്തോടെ നടത്തിവന്ന ജല സുരക്ഷാ ക്യാമ്പയ്ന് ഞായറാഴ്ച്ച പകൽ 11 ഓടെ സമാപിച്ചു. 136 പേര്‍ക്ക് സിപിആര്‍ ഉള്‍പ്പെടെയുള്ള ജീവന് രക്ഷാ പ്രവര്‍ത്തന പരിശീല നം നല്‍കിയാണ് ക്യാമ്പയ്ന് സമാപിച്ചത്. ലോക മുങ്ങിമരണ നിവാരണ ദിനാചരണത്തോടനുബന്ധി ച്ച് കഴിഞ്ഞ ജൂലൈ 25-നാണ് കവ്വായി കായലിന്റെ ഭാഗമായ രാമന്തളി ഏറന്‍ പുഴയില്‍ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ജല സുരക്ഷാ ക്യാമ്പയ്ന് ഉദ്ഘാടനം ചെയ്തത്.