കണയന്നൂർ: കൊച്ചി കച്ചേരിപ്പടിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ ജീവനക്കാരുടെ തമ്മിൽ തല്ല്
കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിനുള്ളിൽ ജീവനക്കാരുടെ തമ്മിൽ തല്ല്.ഈ മാസം പതിനൊന്നാം തീയതി നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പുറത്തുവന്നു.ഒരുമിച്ച് വരികയായിരുന്ന രണ്ട് സ്വകാര്യ ബസ്സിലെ ജീവനക്കാർ തമ്മിലാണ് അടി ഉണ്ടായത്.സ്ത്രീ യാത്രക്കാർ ഉൾപ്പെടെ ബസ്സിൽ നിറച്ചുള്ളപ്പോഴാണ് തമ്മിൽ തല്ലുകയും അസഭ്യവർഷം നടത്തുകയും ചെയ്തത്.എറണാകുളം നോർത്തിനു കച്ചേരിപ്പടിക്കും ഇടയിൽ വച്ചാണ് സംഭവം ഉണ്ടായത്.ആലുവ മട്ടാഞ്ചേരി റൂട്ടിൽ ഓടുന്ന ഫ്ലോറ ബസിന്റെ ഡ്രൈവറാണ് മർദ്ദനം നടത്തിയത് എന്നും പോലീസ് കണ്ടെത്തി