ഇടുക്കി: ജില്ലയിലെ നാളികേര കർഷകരെ ദുരിതത്തിലാക്കി തെങ്ങുകളിൽ വ്യാപക കീടബാധയും വിവിധ രോഗങ്ങളും #localissue
Idukki, Idukki | Sep 16, 2025 തെങ്ങുകളില്‍ മഞ്ഞളിപ്പ് രോഗത്തോടൊപ്പം കൂമ്പ് ചീയലും, കീടബാധയും കര്‍ഷകരെ വലിയ രീതിയില്‍ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. തെങ്ങ് കൃഷിയെ ആശ്രയിച്ച് കഴിഞ്ഞ നിരവധി കര്‍ഷകര്‍ ഇതോടെ വലിയ പ്രതിസന്ധിയിലാണ്. ഈ ഘട്ടത്തില്‍ കൃഷിവകുപ്പില്‍ നിന്ന് യാതൊരുവിധ ഇടപെടലും ഉണ്ടാകുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. 20 വര്‍ഷം വരെ പ്രായമായത് മുതല്‍ അടുത്തിടെ നട്ടത് ഉള്‍പ്പെടെയുള്ള തെങ്ങുകള്‍ ഇത്തരത്തില്‍ കീടബാധയേറ്റും മഞ്ഞളിപ്പ് രോഗം മൂലവും നശിച്ചുകൊണ്ടിരിക്കുകയാണ്. തെങ്ങുകള്‍ നശിക്കുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു സഹായവും ലഭിക്കാറില്ല.