വെള്ളരിക്കുണ്ട്: പ്രീമെട്രിക് ഹോസ്റ്റലിലെ പ്രകൃതിവിരുദ്ധ പീഡനത്തിൽ അന്വേഷണം നടത്തണം;യൂത്ത് കോൺഗ്രസ് പരപ്പ ട്രൈബൽ ഓഫീസിലേക്ക് മാർച്ച്നടതി
പ്രീ മെട്രിക് ഹോസ്റ്റലിലെ പ്രകൃതിവിരുദ്ധ പീഡനത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പരപ്പ ട്രൈബൽ ഓഫീസിലേക്ക് ചൊവ്വാഴ്ച മാർച്ച് നടത്തി. പ്രതിഷേധ മാർച്ച് ട്രൈബൽ ഓഫീസിന് മുന്നിൽ വച്ച് വെള്ളരിക്കുണ്ട് എസ് ഐ പി ജയരാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു.പ്രവർത്തകരും പോലീസുമായി നേരെ തോതിൽ കന്തും തള്ളും നടന്നു. തുടർന്ന് നടന്ന പ്രതിഷേധ യോഗം കർഷക കോൺഗ്രസ് ജില്ല പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു