പൊന്നാനി നഗരസഭയിലേക്ക് യു.ഡി.എഫ് നടത്തിയ ബഹുജന മാർച്ചിൽ ഉന്തും തള്ളും. നഗരസഭാ കാര്യാലയത്തിൻ്റെ ഗേറ്റ് തകർത്തു. 15 പേർക്കെതിരെ പൊലിസ് കേസെടുത്തു. നഗരസഭാ ഭരണസമിതി പരാജയമാണെന്ന് ആരോപിച്ചാണ് യു.ഡി.എഫ് പൊന്നാനി മുൻസിപ്പൽ കമ്മിറ്റി മാർച്ച് നടത്തിയത്. പൊന്നാനി താലൂക്കാശുപത്രി പരിസരത്ത് നിന്നാരംഭിച്ച മാർച്ച് നഗരസഭാ കാര്യാലയത്തിന് മുന്നിലെ ഗേറ്റിൽ പൊലിസ് തടഞ്ഞു. ഇതോടെ ഗേറ്റ് പ്രവർത്തകർ തള്ളി തുറക്കാൻ ശ്രമിച്ചതോടെ ഗേറ്റ് തകർന്നു.